പിറവം പ്രചാരണത്തിനിടെ മുന്‍മന്ത്രിക്ക് പരിക്ക്
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എ കുട്ടപ്പന് പരിക്കേറ്റു. തന്റെ കാറില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കവേ അദ്ദേഹത്തെ ഒരു ഇന്‍ഡിക്ക കാര്‍ ഇടിക്കുകയായിരുന്നു.
രാവിലെ 11.30 ഓടെ ഇരുമ്പനത്താണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ എംഎ കുട്ടപ്പനെ ഉടന്‍ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു












Click it and Unblock the Notifications