ക്രിക്കറ്റ് മടിയന്മാരുടെ കളിയെന്ന് മമ്മൂട്ടി

ദേഹമനങ്ങിയുളള കളിയാണു ഫുട്‌ബോള്‍. പക്ഷേ എല്ലാവര്‍ക്കും താത്പര്യം ക്രിക്കറ്റിനോടാണ്. ഫുട്‌ബോള്‍ ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുളളതാണ്. സിസിഎല്‍ പോലെ ഫുട്ബാളിനും ലീഗ് മത്സരങ്ങള്‍ ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
ഇ.കെ.നായനാര്‍ ഫുട്‌ബോള്‍ കണ്ണൂരില്‍ മാത്രം ഒതുങ്ങാതെ ഇപ്പോള്‍ കോഴിക്കോട്ടെത്തിയെന്നും ഇനി തൃശൂരിലേക്കും എറണാകുളത്തേക്കും കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ വില്പനയായി ഒരു ലക്ഷത്തിന്റെ ടിക്കറ്റ് മമ്മൂട്ടിയില്‍നിന്നു പി.ടി.ശ്രീനിവാസന്‍ സ്വീകരിച്ചു. ചടങ്ങില്‍ മേയര്‍ എ.കെ.പ്രേമജം, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പി.ടി.അബ്ദുള്‍ ലത്തീഫ്, എം.ഭാസ്‌കരന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, എം.ഇ.ബി. കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications