ഭാര്യയുടെ കയ്യില്‍ പിടിച്ച ഭര്‍ത്താവിന് മര്‍ദ്ദനം
കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസില്‍ വച്ച് സ്വന്തം ഭാര്യയുടെ കയ്യില്‍ കയറിപ്പിടിച്ച ഭര്‍ത്താവിനെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മണിമലയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവും എരുമേലി സ്വദേശിനിയായ ഭാര്യയും മണിമലയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേയ്ക്ക് വരികയായിരുന്നു.
ബസില്‍ വച്ച് ഭാര്യയുടെ മൊബൈല്‍ ഫോണിലേയ്ക്ക് തുടര്‍ച്ചയായി മിസ് കോളുകള്‍ വന്നതില്‍ സംശയം തോന്നിയ ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ നല്‍കാന്‍ ഭാര്യ തയ്യാറായില്ല.
തുടര്‍ന്ന് ഭര്‍ത്താവ് ബലം പ്രയോഗിച്ച് ഭാര്യയുടെ കയ്യില്‍ നിന്ന് മൊബൈല്‍ കൈക്കലാക്കാന്‍ നോക്കി. ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് തിരിച്ചറിയാതിരുന്ന ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നതു കണ്ട് ഭാര്യ അതു തന്റെ ഭര്‍ത്താവാണെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മര്‍ദ്ദനത്തിന് ശേഷം ഇവര്‍ യുവാവിനെ പൊലീസിലേല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണെന്ന് തെളിഞ്ഞത്. ഹൃദ്രോഗിയായ യുവാവിന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications