തിരുവനന്തപുരം: പാര്‍ട്ടിയ്ക്ക് വിധേയനായി പ്രവര്‍ത്തിയ്ക്കണമെന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. അച്ഛന്റെ പരാമര്‍ശത്തില്‍ ദോഷമായൊന്നും കാണുന്നില്ല.
പിറവത്തു കാണാമെന്ന് അച്ഛന്‍ പറഞ്ഞത് എല്ലാവര്‍ക്കും സ്‌നേഹത്തോടെ ഒന്നിച്ചു കാണാമെന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ കണ്ടെത്തേണ്ടതില്ല.
കേരളാ കോണ്‍ഗ്രസ് ബിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ഗണേഷ് കുമാറല്ല ഏത് കുമാറായാലും പാര്‍ട്ടിയ്ക്ക് വിധേയനായി പ്രവര്‍ത്തിയ്ക്കണമെന്നായിരുന്നു പിള്ളയുടെ പരാമര്‍ശം. ആനക്കൊമ്പ് മോഷ്ടാക്കളേയും വനം കയ്യേറിയവരേയും സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കേരളാ കോണ്‍ഗ്രസ് എന്നും പിള്ള പറഞ്ഞിരുന്നു.
Sports Minister Ganesh Kumar yesterday told reporters that there weren't any issues in his party KC(B). He, however, said that he will not respond to KC(B) chief R Balakrishna Pillai's comment that Ganesh should act according to the party's will.