ഇറാഖില്‍ 25 പൊലീസുകാര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖ് നഗരമായ ഹദിതയില്‍ 25 പോലിസുകാര്‍ വെടിയേറ്റു മരിച്ചു. ചെക്ക് പോയിന്റിലെത്തിയ സായുധസംഘം വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു.
സൈനിക യൂനിഫോമിലെത്തിയ സംഘം രണ്ട് ഉന്നത പോലിസ് ഉദ്യോഗസ്ഥരെ താമസസ്ഥലത്തുനിന്നു തട്ടികൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.
സുന്നി തീവ്രവാദികള്‍ ഏറെ സജീവമായ അന്‍ബാര്‍ പ്രവിശ്യയ്ക്ക് തൊട്ടടുത്തുള്ള പ്രദേശമാണ് ഹദിത.
ഡിസംബറില്‍ അമേരിക്കന്‍ സേന പിന്മാറിയതിനുശേഷം രാജ്യത്തെ ആക്രമണസംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഷിയാ ഭൂരിപക്ഷ മേഖലയിലുണ്ടായ ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications