തിരഞ്ഞെടുപ്പ് ഫലം, വിപണി പൊട്ടി
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതും യൂറോപ്പിന്റെയും ചൈനയുടെയും കുറഞ്ഞ വളര്‍ച്ചാനിരക്കുകളും ഗ്രീസ് പ്രതിസന്ധിയെ കുറിച്ചുള്ള പുത്തന്‍ ആശങ്കകളും ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് നിക്ഷേപകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.
രാജ്യത്തെ സാമ്പത്തിക ഉദാരവത്കരണ നടപടികളുടെ വേഗം ഇനിയും കുറയുമെന്ന സൂചനകളാണ് യുപി തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടതും ഇതിന്റെ ഭാഗമായാണ്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 189.56 പോയിന്റ് താഴ്ന്ന് 17173.29ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 57.95 താഴ്ന്ന് 5222.40ലും വില്‍പ്പന അവസാനിപ്പിച്ചു.
ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, എന്‍ജിനീയേഴ്‌സ് ഇന്ത്യ, ഡിഎല്‍എഫ്, ഇന്ത്യന്‍ ബാങ്ക്, അള്‍ട്രാ ബാങ്ക് ഓഹരികള്‍ ചെറിയ തോതില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ യൂനിടെക്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, പാന്റലൂണ്‍ റീട്ടെയില്‍, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ കമ്പനികള്‍ക്ക് ആറു ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.












Click it and Unblock the Notifications