കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ ഓഫീസില്‍ 'ചില' കുഴപ്പങ്ങള്‍

  • By Nisha Bose
Google Oneindia Malayalam News

AK Antony
ദില്ലി: പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ ഓഫീസില്‍ ചില കുഴപ്പങ്ങള്‍ ഉള്ളതായി തോന്നിയിരുന്നുവെന്ന് സൈന്യം സമ്മതിച്ചു. ആന്റണിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ രഹസ്യ ഉപകരണം ഉപയോഗിച്ചുവെന്ന് വാര്‍ത്ത മുന്‍പ് സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ദിവസേന നടത്തുന്ന പരിശോധനയില്‍ പ്രതിരോധ മന്ത്രിയുടെ ഓഫീസില്‍ എന്തൊ കുഴപ്പമുള്ളതായി തോന്നിയിരുന്നുവെന്ന് സൈന്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്തൊ കുഴപ്പമുള്ളതായി കണ്ടതിനാല്‍ ഓഫീസില്‍ വീണ്ടും പരിശോധന നടത്തി. വോള്‍ട്ടേജില്‍ വ്യതിയാനമനുഭവപ്പെടുന്നത് ഏതൊ രഹസ്യ ഉപകരണത്തിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് വ്യക്തമായതായും സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വിരമിച്ച ഒരു ലഫ്റ്റണന്റ് ജനറല്‍ ആണെന്നാണ് ആരോപണം.

ഇതു രണ്ടാം തവണയാണ് ഒരു കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരം ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയരുന്നത്. മുന്‍പ് ധനകാര്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇത്തരമൊരു ഉപകരണം കണ്ടെത്തിയിരുന്നു

English summary
Three days after denying that Defence Minister A K Antony's office was bugged, the Army on Monday admitted that "some abnormality" was noticed which it claimed later turned out to be malfunctioning of an instrument. The Army also sought to blame a retired Lieutenant General for giving out "salacious and malafide stories" to the media on it.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X