കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Mulayam Singh
ലഖ്‌നൊ: മായാവതി യുഗത്തിന് വിരാമമിട്ട് ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലേക്ക്. 403 അംഗ സഭയില്‍ കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും 192ലേറെ സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്ന എസ്പിക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എളുപ്പമാണ്.

15 സ്വതന്ത്രന്‍മാര്‍ സഭയിലെത്തിയിട്ടുള്ളതിനാല്‍ കേവലഭൂരിപക്ഷമൊപ്പിയ്ക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം പോലും മുലായത്തിന് ആവശ്യമില്ലെന്നതാണ് സ്ഥിതി. നിലവിലെ സഭയില്‍ 206 അംഗങ്ങളുണ്ടായിരുന്ന ബി.എസ്.പി 100 സീറ്റിലൊതുങ്ങുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍.

ബി.എസ്.പി കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മൂന്നാം സ്ഥാനത്തിനായി മത്സരം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 20 ലധികം സീറ്റുകള്‍ അധികം നേടാനായി എന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാം. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ രാഹുല്‍ ഇഫക്ട് ഉത്തര്‍പ്രദേശില്‍ വിലപ്പോയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ബി.ജെ.പിയാകട്ടെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബി.എസ്.പിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെങ്കിലും അവസാനത്തിലേക്കെത്തുമ്പോള്‍ കഴിഞ്ഞതവണ നേടി 51 സീറ്റ് പോലും കിട്ടില്ലെന്ന സ്ഥിതിയിലാണ്.

English summary
India's largest state Uttar Pradesh has given the mandate to the Samajwadi Party these elections and it looks Mulayam Singh will not need the help of the Congress to form the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X