എസ്പിയും ബിജെപിയും മുന്നേറുന്നു
ലഖ്‌നൊ: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിയ്ക്കുന്നു. എക്‌സിറ്റ് പോളുകള്‍ സാധൂകരിയ്ക്കുന്നതാണ് ആദ്യഘട്ട ഫലം.
ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ ആദ്യറിപ്പോര്‍ട്ട് പുറത്തുവന്ന 101 മണ്ഡലങ്ങളില്‍ 65 ഇടങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും 23 ഇടങ്ങളില്‍ ബി.എസ്.പിയും കോണ്‍ഗ്രസ് സഖ്യം 18 ബി.ജെ.പി 55ഉം മറ്റുള്ളവര്‍ ആറു സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. യുപിയില്‍ ആരും പ്രവചിക്കാത്ത വിധമുള്ള മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ഭരണകക്ഷിയായ ബി.എസ്.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ബിജെപി കുതിയ്ക്കുന്നത്.
ഉത്തരാഖണ്ഡിലും പഞ്ചാബിലും കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ മണിപ്പൂരില്‍ വീണ്ടും കോണ്‍ഗ്രസ് ഭരണത്തിന് തന്നെയാണ് എല്ലാ സാധ്യതയും. കോണ്‍ഗ്രസ് ഭരിക്കുന്ന ഗോവയില്‍ ആകെയുള്ള 40 സീറ്റുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്.
ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഭരണം മാറിമാറി വരുന്ന പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദള്‍ ബി.ജെ.പി സഖ്യവും കോണ്‍ഗ്രസും തമ്മില്‍ ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ ഫോട്ടോഫിനീഷിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉത്തരാഖണ്ഡിലും കോണ്‍ഗ്രസും ബി.ജെ.പിയും ലീഡ് നിലയില്‍ തുല്യസ്ഥിതിയിലാണ്.












Click it and Unblock the Notifications