കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ സൗകര്യം പോരെന്ന് ഇറ്റാലിയന്‍ നാവികര്‍

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇറ്റാലിയന്‍ നാവികര്‍ മുറിയില്‍ കയറാതെ പ്രതിഷേധിച്ചു. ജയിലില്‍ സൗകര്യം കുറവാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി സെറ്റഫാന്‍ മിസ്തുരയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രിയില്‍ കൊല്ലത്ത് നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച നാവികര്‍ ജയില്‍ മുറിയില്‍ കയറാന്‍ വിസമ്മതിക്കുകയായിരുന്നു. ജയിലില്‍ കയറാത്ത നാവികര്‍ക്കെതിരെ ബലപ്രയോഗം നടത്താന്‍ പൊലീസ് മുതിര്‍ന്നപ്പോഴാണ് ഇവര്‍ ഉപാധികളോടെ ജയിലില്‍ കയറാമെന്ന് സമ്മതിച്ചത്.

അഞ്ചു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നാവികരെ തിങ്കളാഴ്ച ജയിലില്‍ എത്തിച്ചത്.
മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയും സിപിഎം നേതാവ് എംവി ജയരാജനും കിടന്ന അതേ ജയില്‍ മുറിയിലാണ് നാവികരേയും പാര്‍പ്പിച്ചിരിക്കുന്നത്.

English summary
A court in Kollam on Monday sent two Italian Marines charged with murder in connection with the death of two fishermen to judicial custody for 14 days. The court turned down the plea of the two, Latore Massimiliano and Salvatore Girone, that they should be given all privileges in prison enjoyed by military officials.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X