നോക്കുകൂലി കിട്ടിയില്ല; കരാറുകാരനെ തല്ലി
കഴക്കൂട്ടം: നോക്കുകൂലി നല്‍കാന്‍ വിസമ്മതിച്ച കരാറുകാരനെ തല്ലിച്ചതച്ചതായി പരാതി. കണ്ണമ്മൂല സ്വദേശി ലാലിനെ (39)യാണ് പതിനഞ്ചോളം വരുന്ന ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഫെബ്രുവരി 14ന് ടെക്‌നോപാര്‍ക്കില്‍ യു.എസ്.ടി. ഗ്ലോബല്‍ എന്ന കമ്പനിയ്ക്കുവേണ്ടി ലാല്‍ കൊണ്ടുവന്ന ജനറേറ്റര്‍ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് 8000 രൂപ തരാമെന്നും അതിന് വൗച്ചര്‍ തരണമെന്നും ലാല്‍ യൂണിയനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കൂടുതല്‍ തുക വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. തര്‍ക്കത്തെ തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിന് നോക്കുകൂലി നല്‍കേണ്ടതില്ലെന്ന് ലേബര്‍ ഓഫീസര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജനറേറ്റര്‍ ഇറക്കിയ ശേഷം മടങ്ങിയ ലോറിയെ തൊഴിലാളികള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ലോറി ഡ്രൈവറെ രക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ ടെക്‌നോപാര്‍ത്തിന് മുന്നിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ലാലിനെ തൊഴിലാളികളുടെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.












Click it and Unblock the Notifications