തൃശ്ശൂരില്‍ 16കാരന്‍ ഓടിച്ച ലോറി മറിഞ്ഞു

പുലര്‍ച്ചെ 5.10ന് തൃശൂര്‍ അമല മെഡിക്കല്‍ കോളജിനു സമീപമായിരുന്നു സംഭവം. ഹൈദരാബാദ് രജിസ്‌ട്രേഷനിലുള്ള ലോറി ഓടിച്ചിരുന്നത് 16 കാരനായ ഇജലാസ് എന്ന ആണ്‍കുട്ടിയായിരുന്നു. നെടുമ്പാശേരിയില്‍ പോയി യാത്രക്കാരുമായി ബ്രഹ്മകുളത്തേക്ക് മടങ്ങുകയായിരുന്ന അംബാസഡര്‍ കാര്‍ കണ്ടെയ്‌നറില്‍ ഇടിക്കുകയായിരുന്നു.
ലോറി വരുന്നത് കണ്ട് വെട്ടിച്ചപ്പോഴാണ് കാര്‍ ഇടിച്ചത്. കാറിലുള്ള ആര്‍ക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് വലതുഭാഗത്തേയ്ക്ക് മറിയുകയായിരുന്നു. 16 കാരനായ ഇജലാസ് ആണ് ലോറിയോടിച്ചിരുന്നത്. അപകടം നടന്നയുടന്‍ ഇജലാസ് ഓടിരക്ഷപെട്ടു.
ലോറിയിലുണ്ടായിരുന്ന 13 വയസുള്ള ഇക്കളാസിനും 12 വയസുള്ള അസറുദ്ദീനും നിസ്സാരപരിക്കുണ്ട്. കാച്ചിയില്‍ നിന്നും ഫ്രിഡ്ജുകള്‍ കയറ്റി കോഴിക്കോട്-മലപ്പുറം ഭാഗങ്ങളിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു മൂവരും. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.












Click it and Unblock the Notifications