കത്തെഴുതിയതിന് ജീവനക്കാരന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മലിനീകരണത്തെ പറ്റി കത്തെഴുതിയതിന് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ നിന്ന് പരിസര പ്രദേശങ്ങളിലേയ്ക്ക് മാലിന്യം പരക്കുന്നതിനെ കുറിച്ചായിരുന്നു കത്തില്‍ പരാമര്‍ശിച്ചിരുന്നത്.
സിസ്റ്റസ് പി എന്നയാളാണ് ഫാക്ടറിയുടെ 32 സ്വകയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ വായുമലിനീകരണം നടക്കുന്നുണ്ടെന്ന് കാണിച്ച് പത്രത്തിലേയ്ക്ക് കത്തെഴുതിയത്. തദ്ദേശവാസിയെന്ന നിലയില്‍ സിസ്റ്റസിന് ടൈറ്റാനിയത്തില്‍ ജോലി ലഭിച്ചിരുന്നു.
കത്തെഴുതിയതിയതിനെ കുറിച്ച് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ സിസ്റ്റസിന് മെമ്മോയും നല്‍കിയിട്ടുണ്ട്. ടൈറ്റാനിയത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ കമ്പനിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതായി മെമ്മോയില്‍ രോപിക്കുന്നു.












Click it and Unblock the Notifications