പരീക്ഷാപ്പേടി മാറ്റുന്നതിന് വി ഹെല്‍പ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വീ ഹെല്‍പ്പ് കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നേരിട്ടും ഫോണില്‍ 24 മണിക്കൂറും ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായം ലഭ്യമാകും. ഓരോ ജില്ലയിലേയും വീ ഹെല്‍പ്പ് സെന്ററുകളുടെ വിശദ വിവരങ്ങളും ഫോണ്‍ നമ്പരുകളും സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അറിയാനാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കും.
മാര്‍ച്ച് 11 മുതല്‍ 26 വരെ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ പരിശീലനം ലഭിച്ച അദ്ധ്യാപകരുടെയും ആവശ്യക്കാര്‍ക്ക് ഡോക്ടറുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൌണ്‍സലിങ് സെല്ലിനാണ് സംഘാടനത്തിന്റെ ചുമതല.












Click it and Unblock the Notifications