ലാഹോര്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. അഭയം നല്‍കണമെന്ന് അപേക്ഷയുമായി നൂറോളം കുടുംബങ്ങളാണ് ഇന്ത്യന്‍ ഹൈകമ്മീഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.
ന്യൂനപക്ഷമായ ഹിന്ദുക്കളും മുസ്ലീങ്ങളും വളരെ സൗഹാര്‍ദ്ദപരമായാണ് ജീവിച്ചുപോന്നിരുന്നത്. എന്നാല്‍ അടുത്തകാലത്ത് ഹിന്ദുക്കള്‍ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുകയാണ്.
പാകിസ്താനിലെ പതിനെട്ടു കോടിയോളം വരുന്ന ജനങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളും മുസ്ലീങ്ങളും നാലുശതമാനത്തോളം വരും. അതേ സമയം മുസ്ലീം മതത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുനേരെയും വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
There has been a surge in Hindu families fleeing Pakistan's Balochistan province as they feel insecure, a daily said Tuesday, adding that around 100 families have applied to the Indian High Commission for asylum.