വിപണിയില്‍ സമ്മര്‍ദ്ദം, ചാഞ്ചാട്ടം

ഏറെ ചാഞ്ചാട്ടം പ്രകടനമായ ദിവസമായിരുന്നു. ആദ്യം നഷ്ടത്തിലേക്ക് കൂപ്പുകുത്തി, അവിടെ നിന്നും പോസിറ്റീവ് ടെറിട്ടറിയിലേക്ക് ഉയര്‍ന്നു പൊങ്ങിയെങ്കിലും ക്ലോസ് ചെയ്യുമ്പോള്‍ നേട്ടങ്ങളെല്ലാം കൈമോശം വന്നിരുന്നു. സെന്‍സെക്‌സ് 27.77 പോയിന്റ് താഴ്ന്ന് 17145.52ലും നിഫ്റ്റി 1.95 കുറഞ്ഞ് 5220.45ലും കച്ചവടം അവസാനിപ്പിച്ചു.
ജയപ്രകാശ് അസോസിയേറ്റ്‌സ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, യൂനിടെക് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു എനര്‍ജി, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നാലുശതമാനത്തിലധികം നേട്ടമുണ്ടാക്കി. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, മണപ്പുറം ഫിനാന്‍സ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, തെര്‍മെക്‌സ് ലിമിറ്റഡ് എന്നീ ഓഹരികള്‍ താഴോട്ടിറങ്ങി.












Click it and Unblock the Notifications