• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിപണിയില്‍ സമ്മര്‍ദ്ദം, ചാഞ്ചാട്ടം

മുംബൈ: സാമ്പത്തികപരിഷ്‌കരണങ്ങളുടെ വേഗത കുറയുമെന്ന ആശങ്കയും യൂറോപ്യന്‍ പ്രതിസന്ധിയെ കുറിച്ചുള്ള പുതിയ ചിന്തകളും ഇന്ത്യന്‍ ഓഹരി വിപണിയെ മ്ലാനതയിലാഴ്ത്തി. രാജ്യത്തിന്റെ രാഷ്ട്രീയതലസ്ഥാനമെന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി യുപിഎ സര്‍ക്കാറിന്റെ നയപരിപാടികളെ സ്വാധീനിക്കുമെന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.

ഏറെ ചാഞ്ചാട്ടം പ്രകടനമായ ദിവസമായിരുന്നു. ആദ്യം നഷ്ടത്തിലേക്ക് കൂപ്പുകുത്തി, അവിടെ നിന്നും പോസിറ്റീവ് ടെറിട്ടറിയിലേക്ക് ഉയര്‍ന്നു പൊങ്ങിയെങ്കിലും ക്ലോസ് ചെയ്യുമ്പോള്‍ നേട്ടങ്ങളെല്ലാം കൈമോശം വന്നിരുന്നു. സെന്‍സെക്‌സ് 27.77 പോയിന്റ് താഴ്ന്ന് 17145.52ലും നിഫ്റ്റി 1.95 കുറഞ്ഞ് 5220.45ലും കച്ചവടം അവസാനിപ്പിച്ചു.

ജയപ്രകാശ് അസോസിയേറ്റ്‌സ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, യൂനിടെക് ലിമിറ്റഡ്, ജെഎസ്ഡബ്ല്യു എനര്‍ജി, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ നാലുശതമാനത്തിലധികം നേട്ടമുണ്ടാക്കി. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, മണപ്പുറം ഫിനാന്‍സ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, തെര്‍മെക്‌സ് ലിമിറ്റഡ് എന്നീ ഓഹരികള്‍ താഴോട്ടിറങ്ങി.

English summary
The Sensex closed at 17145, down 28 points from its previous close, and the Nifty shut shop at 5220, down 2 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X