ആനപ്രതിമകള്‍ തകര്‍ക്കില്ല
ലഖ്നൊ: ഉത്തര്‍പ്രദേശിലുടനീളം സ്ഥാപിച്ചിട്ടുള്ള ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനപ്രതിമകള്‍ തകര്‍ക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് യാദവ് അറിയിച്ചു. ഭരണത്തിലേറിയാല്‍ ആന പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് അഖിലേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മായാവതിയുടേയോ മറ്റ് ദളിത് നേതാക്കളുടേയോ പ്രതിമകള്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് തത്കാലം ചിന്തിക്കുന്നില്ലെന്നാണ് അഖിലേഷ് പറയുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആന പ്രതിമകള്‍ മൂടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രതിമകളുടെ മറ നീക്കിയിരുന്നു. കോടികള്‍ ചെലവിട്ട് മായാവതി സ്ഥാപിച്ച ഈ പ്രതിമകള്‍ മറയ്ക്കാനും നല്ലൊരു തുക ചെലവായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്്.












Click it and Unblock the Notifications