ദില്ലി ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടിയവരില്‍ അമേരിക്കയും. ഒബാമയുടെ അമേരിക്കയാണെന്ന് കരുതിയെങ്കില്‍ തെറ്റി, ബിഎസ്പി സ്ഥാനാര്‍ഥിയായി സെയ്ദ്പൂരില്‍ നിന്ന് മത്സരിച്ച സ്ഥാനാര്‍ഥിയുടെ പേരാണ് അമേരിക്ക.
48,655 വോട്ടുകള്‍ നേടിയ അമ്പതുകാരനായ അമേരിക്ക സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുഭാഷിനോട് 41,969 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
അമേരിക്ക മാത്രമല്ല മുന്‍ പാക് പ്രധാനമന്ത്രിയുടെ പേരുള്ള സുള്‍ഫിക്കര്‍ ഭൂട്ടോയും തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിക്കാനുണ്ടായിരുന്നു. ആഗ്ര സൗത്തില്‍ നിന്ന് മത്സരിച്ച സുള്‍ഫിക്കര്‍ ഭൂട്ടോ ബിജെപി സ്ഥാനാര്‍ഥി യോഗേന്ദ്ര ഉപാധ്യയയോട് 22,960 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
America, Gabbar and Zulfiquar Bhutto fought hard but were humbled by the voters of Uttar Pradesh in the Assembly polls. America, Gabbar and Bhutto were among the candidates who contested polls in Uttar Pradesh, results for which were declared on Tuesday.,