കശ്മീരില്‍ വെടിവെപ്പ്, രണ്ടു മരണം
ജമ്മു: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഒരു സൈനികന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. താരിഖ് പഥാന്‍ എന്ന സൈനികനാണ് കൊല നടത്തിയത്. താമസിക്കുന്ന വീടിനു മുകളില്‍ കയറിയ പഥാന്‍ വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു.
പരിക്കേറ്റ ഒരു പുരുഷനെയും സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും നിലഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സൈനികനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വെടിയുതിര്‍ത്ത സര്‍വീസ് റൈഫിള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.
പഥാന്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാണ്. സൈനിക സേവനം നടത്താന്‍ താല്‍പ്പര്യമുള്ള യുവാക്കളെ പ്രദേശികമായി കണ്ടെത്തുകയും അവര്‍ക്ക് പരിശീലനം നല്‍കി സുരക്ഷാചുമതല നല്‍കുകയും ചെയ്യുന്ന രീതിയാണിത്.












Click it and Unblock the Notifications