സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി: സോണിയ

തിരഞ്ഞെടുപ്പ് ഫലം യു.പി.എയെ ഒരു തരത്തിലും ബാധിക്കില്ല. തോല്‍വിക്ക് കാരണങ്ങള്‍ ഏറെയാണ്. അതിലൊന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന പാളിച്ച തന്നെയാണ്. വിലക്കയറ്റം ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കി. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ അംഗീകരിക്കുകയാണെന്നും ഈ തിരിച്ചടി ഒരു പാഠമാണെന്നും സോണിയ പറഞ്ഞു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടായിരിക്കും ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക.
കോണ്‍ഗ്രസിനെ നയിക്കാന്‍ മികച്ച നേതാക്കന്മാര്‍ ഇല്ലാതെ പോയതാണോ തോല്‍വിക്ക് കാരണമെന്ന ചോദ്യത്തിന് ധാരാളം നേതാക്കന്മാര്‍ കോണ്‍ഗ്രസിന് ഉണ്ടെന്നും അതാണ് പ്രശ്‌നമെന്നും സോണിയ മറുപടി നല്‍കി.












Click it and Unblock the Notifications