Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡിയൂരപ്പയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കി

Yeddyurappa
ബാംഗ്ലൂര്‍: ആനധികൃത ഖനന കേസില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയാണ് തനിക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന യെഡിയൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസ് ഭക്തവത്സല, ജസ്റ്റിസ് ഗോവിന്ദരാജു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ലോകായുക്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയത്.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടില്‍ പേരു ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് യെഡിയൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്.

മുഖ്യമന്ത്രി സ്ഥാനം തിരിച്ചു പിടിക്കാനുള്ള കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്ന യെഡിയൂരപ്പയ്ക്ക് ഈ വിധി കൂടുതല്‍ ഊര്‍ജ്ജം പകരും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടവില്ല.

ഭൂമി അഴിമതി കേസില്‍ തനിക്കെതിരെയുള്ള അറസ്റ്റു വാറന്റ് പിന്‍വലിക്കണമെന്ന യെഡിയൂരപ്പയുടെ ആവശ്യം കഴിഞ്ഞ ദിവസം ലോകായുക്ത ജഡ്ജി അംഗീകരിച്ചിരുന്നു. ചുരുക്കത്തില്‍ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചു കയറാനുള്ള വഴി യെഡിയൂരപ്പയ്ക്കു മുന്നില്‍ കൂടുതല്‍ തെളിഞ്ഞു വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+