തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിലും മെച്ചപ്പെട്ട ഫലമാണ് പ്രതീക്ഷിച്ചത്.
ഗോവ ഒഴികെ ബാക്കി നാലു സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്നതിനേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചു.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയ്ക്ക് നേരിട്ട തിരിച്ചടിയുടെ കാരണം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണം. പിറവം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയനേതാക്കള്‍ ഉപതിരഞ്ഞെടുപ്പുപ്രചാരണത്തിന് പോകുന്ന പതിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Kerala Chief Minister Oommen Chandy on Tuesday said Congress could not get the results it expected in elections to five state assemblies, but had improved its position in those states