കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കാല സായൂജ്യവുമായി ആയിരങ്ങള്‍ മടങ്ങി

Google Oneindia Malayalam News

Attukala
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച സായൂജ്യവുമായി ആയിരങ്ങള്‍ മടങ്ങി. തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാലയ്ക്ക് ദീപം പകര്‍ന്നത് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിയാണ്.

തുടര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതി ചെറിയതിടപ്പള്ളിയിലേക്കും പണ്ടാരയടുപ്പിലേക്കും അഗ്നിപകര്‍ന്നു. ഇവിടെ നിന്നും ചുറ്റുപ്പാടുമുള്ള ആയിരകണക്കിന് അടുപ്പുകളിലേക്ക് അഗ്നി പടര്‍ന്നതോടെ പൊങ്കാല ആരംഭിച്ചു.

അമ്പലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ അടുപ്പുകൂട്ടി ചൊവ്വാഴ്ച മുതല്‍ തന്നെ സ്ത്രീജനങ്ങള്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയിരുന്നു. 35 ലക്ഷം സ്ത്രീകളെങ്കിലും പൊങ്കാലയര്‍പ്പിക്കാനെത്തിയിട്ടുണ്ടെന്നാണ് സംഘാടകരുടെ കണക്ക്.

പോലിസ് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അയ്യായിരത്തോളം പോലിസുകാരെ വിന്യസിപ്പിച്ചതോടൊപ്പം വിവിധ ഭാഗങ്ങളായി 50ഓളം ഷോര്‍ട്ട് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

English summary
Lakhs of women, cutting across caste and class barriers, offered ‘Pongala’ to the deity at Attukal Bhagawathy Temple here on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X