മദ്യം വാങ്ങാനെത്തിയ യുവതിക്ക് മര്‍ദ്ദനം

ചൊവ്വാഴ്ച രാവിലെ പത്തരയോടെ ചെമ്മാട് സ്വദേശിയായ ഭര്‍ത്താവുമൊത്ത് ഓട്ടോറിക്ഷയിലെത്തി മദ്യം വാങ്ങാനെത്തിയപ്പോഴാണ് യുവതിയ്ക്ക് മര്‍ദ്ദനമേറ്റത്. കലി പൂണ്ട നാട്ടുകാര്‍ യുവതിയുടെ മുഖത്തടിയ്ക്കുകയായിരുന്നു. വരിയില്‍ നിന്ന് വലിച്ചിഴച്ച് ഭര്‍ത്താവിനൊപ്പം റോഡിലൂടെ നടത്താന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ പൊലീസെത്തി രണ്ട് പേരെയും ഓട്ടോയില്‍ കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നു.
നെടുവ ആരോഗ്യകേന്ദ്രത്തിനടുത്ത് വച്ച് ഓട്ടോയില്‍ വച്ചും നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഇക്കാര്യമറിഞ്ഞ് പൊലീസ് അവിടെയെത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാര്‍ ചിലര്‍ ഇടപെട്ട് ഇവരെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു.
കടുത്ത മദ്യപാനിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് യുവതി മദ്യം വാങ്ങാന്‍ ചെന്നതെന്ന് പറയപ്പെടുന്നു. മര്‍ദ്ദനമേറ്റവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.












Click it and Unblock the Notifications