വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

കനത്ത ചൂടും പരീക്ഷക്കാലവും ഉത്സവസീസണുമാണ് വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. തിരുവനപുരത്ത് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ക്കായി നഗരം ദീപാലങ്കൃതമാക്കിയതും വൈദ്യുതി ഉപഭോഗം ഉയരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിക്കുന്നത് കെഎസ്ഇബിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ പരമാവധി ഉപയോഗം കുറയ്ക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രതിസന്ധി ഉണ്ടാവുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications