മൂക്കിന് സൗന്ദര്യം കൂട്ടിയ മന്ത്രിയുടെ പണിപോയി
കെയ്‌റോ: മൂക്കിന് സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ ഈജിപ്ഷ്യന്‍ മന്ത്രിയുടെ ജോലി പോയി. അല്‍ നൂര്‍ പാര്‍ട്ടി അംഗമായ അന്‍വര്‍ അല്‍ ബാല്‍ക്കിമിയ്ക്കാണ് തന്റെ മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും നഷ്ടപ്പെട്ടത്.
കൊള്ളക്കാരുടെ ആക്രമണത്തില്‍ മൂക്കിന് പരിക്കേറ്റുവെന്നായിരുന്നു അന്‍വര്‍ പാര്‍ട്ടി നേതൃത്വത്തെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍വര്‍ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി പാര്‍ട്ടി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
സൗന്ദര്യ ശസ്ത്രക്രിയ നടത്തുന്നത് ഇസ്ലാമിന് ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. മതമൂല്യങ്ങളെ മാനിക്കുന്നവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂവെന്നും പാര്‍ട്ടി വക്താവ് നാദെര്‍ ബാര്‍ക്കര്‍ അറിയിച്ചു.












Click it and Unblock the Notifications