കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസ് പ്രതിസന്ധിയിലെ നിര്‍ണായക ദിനം

Google Oneindia Malayalam News

Greece
ബ്രസല്‍സ്: ഗ്രീസ് സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിര്‍ണായക ദിവസങ്ങളിലൊന്നാണ് വ്യാഴാഴ്ച. ഗ്രീസ് ബോണ്ടുകള്‍ കൈവശമുള്ള സ്വകാര്യവ്യക്തികളോ സ്ഥാപനങ്ങളോ 53.5 ശതമാനം നഷ്ടത്തില്‍ അത് കൈമാറാന്‍ തയ്യാറായാല്‍ മാത്രമേ ഉത്തേജകപാക്കേജ് പ്രാവര്‍ത്തികമാവൂ. 75 ശതമാനത്തോളം പേര്‍ ബോണ്ട് കൈമാറാന്‍ തയ്യാറായില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാകും.

ഇതിലും മികച്ച ഒരു ഓഫര്‍ നിക്ഷേപകര്‍ക്ക് ഇനി ലഭിക്കില്ലെന്ന് ഉറപ്പാണ്-എക്കോണമിക് ആന്റ് മോണിറ്ററി അഫയേഴ്‌സ് കമ്മീഷണര്‍ ഒല്ലി റെഹ്ന്‍ അറിയിച്ചു. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 40 ശതമാനം പേര്‍ മാത്രമാണ് ബോണ്ടുകള്‍ കൈമാറാന്‍ തയ്യാറായിട്ടുള്ളത്.

നിലവിലുള്ള ബോണ്ടുകള്‍ക്ക് നേര്‍പകുതിയോളം മൂല്യവും തുച്ഛമായ പലിശനിരക്കുമാണ് നല്‍കുക. കൂടാതെ ഈ പണം തിരിച്ചുകൊടുക്കുന്നതിന് ഗ്രീസിന് കൂടുതല്‍ സമയം അനുവദിക്കാനും നിക്ഷേപകര്‍ സമ്മതിക്കേണ്ടതുണ്ട്.

English summary
A leading European Union official has urged private holders of Greek bonds to sign up to a vital debt swap deal ahead of a deadline later on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X