കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹറുദ്ദീന് 15 ലക്ഷം രൂപ പിഴ

  • By Ajith Babu
Google Oneindia Malayalam News

Azharuddin
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീന് ദില്ലി കോടതി 15ലക്ഷം രൂപ കോടതിച്ചെലവിനത്തില്‍ പിഴ വിധിച്ചു. വണ്ടിെച്ചക്ക് നല്‍കി എന്ന കേസില്‍ കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് മാനിക്കാതെ കോടതിയെ പുച്ഛിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതിചെലവിന്റെ വിഹിതമായുമാണ് ഈ തുക നല്‍കാന്‍ ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചത്.

അസ്ഹറുദ്ദീന് പലതവണ വാറന്റ് അയച്ചുവെങ്കിലും വണ്ടിച്ചെക് കോടതിക്കുപുറത്ത് രമ്യമായി പരിഹരിക്കുമെന്ന് ചൂണ്ടിക്കാട്ടി അസ്ഹര്‍ കോടതി നടപടികളില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. അസ്ഹറിന് ജാമ്യംനിന്ന സുഹൃത്തിന് ഒരുലക്ഷം രൂപയുടെ പിഴയൊടുക്കാനും കോടതി വിധിച്ചു.

ചെക്ക് മടങ്ങിയ കേസില്‍ ഹാജരാകാതെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ് അസറുദ്ദീന്‍ ചെയ്തതെന്ന് ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിക്രാന്ത് വൈദ് വിധി പ്രഖ്യാപിച്ചു കൊണ്ട് നിരീക്ഷിച്ചു.

English summary
Congress MP Mohd Azharuddin was slapped a cost of Rs 15 lakh by a Delhi court for showing "utter disdain" to it by not appearing before it in a cheque bounce case and "wasting its time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X