കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്‍മാരുടെ ടോയ്‌ലറ്റ് കയ്യേറി സ്ത്രീസമരം

  • By Nisha Bose
Google Oneindia Malayalam News

നാഗ്പൂര്‍: വനിതാ ദിനത്തില്‍ ഒരു പുതിയ പ്രതിഷേധ രീതി പരീക്ഷിച്ചിരിക്കുകയാണ് നാഗ്പൂരിലെ ഒരു കൂട്ടം വനിതകള്‍. നഗരത്തില്‍ സ്ത്രീകള്‍ക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പുരുഷന്‍മാരുടെ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണിവര്‍ ചെയ്തത്.

റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിയ്ക്കുന്ന പുരുഷന്‍മാരുടെ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനമാണ് ഒരു എന്‍ജിഒയുടെ ആഭിമുഖ്യത്തിലുള്ള സ്ത്രീ സംഘം തടസ്സപ്പെടുത്തിയത്.

ലിംഗവിവേചനത്തിനെതിരെയുള്ള നീക്കമാണിതെന്ന് എന്‍ജിഒയുടെ ട്രസ്റ്റി രവീന്ദ്ര ഭാസുരി പറയുന്നു. പുരുഷന്‍മാര്‍ക്ക് നഗരത്തില്‍ ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ സ്ത്രീകള്‍ക്കും ആവശ്യത്തിന് പൊതു ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നതാണ് ഇവരുടെ ആവശ്യം.

English summary
Women's Day is all about protecting them and making sure that they get their rights without any hindrance. Keeping this in mind, city women celebrated their special day in a not-so-ordinary manner.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X