കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ട് സഭയില്‍; അരുണ്‍ പ്രതിക്കൂട്ടില്‍

  • By Ajith Babu
Google Oneindia Malayalam News

Arun Kumar
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി അന്തിമ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചു. അരുണ്‍കുമാറിന്റെ നിയമനത്തില്‍ സമിതി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കുന്നതിനെതിരെ പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്താത്ത റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും അതിനാല്‍ റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍ വയ്ക്കാന്‍ അനുവദിക്കരുതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സമിതിയിലെ പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് കൂടി റിപ്പോര്‍ട്ടില്‍ ചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും മിനിട്‌സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സമിതി അധ്യക്ഷന്‍ വി.ഡി.സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷാംഗങ്ങളുടെ വിജോയനക്കുറിപ്പ് റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ക്കേണ്‌ടെന്ന് സ്പീക്കറും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷകക്ഷികള്‍ ബഹളം വെച്ചു. പിന്നീട് പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പ് സഭയുടെ മേശപ്പുറത്തുവെയ്ക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.

വി.എ.അരുണ്‍കുമാറിനെതിരായുള്ള നാല് ആരോപണങ്ങളാണ് വി.ഡി.സതീശന്‍ അധ്യക്ഷനായ ഒന്‍പത് അംഗ നിയമസഭാ സമിതി പ്രധാനമായും അന്വേഷണ വിധേയമാക്കിയത്.

ഐസിടി അക്കാദമി ഡയറക്ടറായുള്ള നിയമനം, അക്കാദമിക്ക് പണം അനുവദിച്ചത്, ഐഎച്ച്ആര്‍ഡിയിലെ സ്ഥാനകയറ്റങ്ങള്‍, സ്വകാര്യ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍എന്നിവയാണ് അന്വേഷിച്ചത്. ഏഴ് മാസംകൊണ്ടാണ് സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്.

English summary
The Assembly committee inquiring into the allegations against V A Arun Kumar, son of opposition leader V S Achuthanandan on Thursday submitted its final report before Assembly Speaker G Karthikeyan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X