കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15കാരിയുടെ മരണം; പീഡനം നടന്നിട്ടില്ലെന്ന്

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: വട്ടപ്പാറയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനി ആര്യ ലൈംഗീകമായി പീഡീപ്പിക്കപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കൊലപാതകം സാമ്പത്തിക ലാഭത്തിനു വേണ്ടിയെന്നാണ് പ്രാഥമിക നിഗമനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ആര്യയുടെ കുടുംബത്തിന് അടിയന്തര ധനസഹായമനുവദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ആര്യയുടെ മരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് കോലിയക്കോട് കൃഷ്ണന്‍ നായര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭവിട്ടിറങ്ങിയില്ല.

വട്ടപ്പാറ വേറ്റിനാട് ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍ നായര്‍ജയകുമാരി ദമ്പതികളുടെ മകളാണ് ആര്യ. കന്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

English summary
Chief minister Oommen Chandy ruled out sexual assault in the death of V J Arya, a tenth std student of Vattappara. The CM was replying to the adjournment notice moved by the Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X