കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ നാവികരെ കാണാന്‍ മൂര്‍ഖന്‍ പാമ്പും

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കാന്‍ മൂര്‍ഖന്‍ പാമ്പുമെത്തി.

ബുധനാഴ്ചയാണ് നാവികര്‍ കഴിയുന്ന സെല്ലിന് സമീപം ആറരയടി നീളമുള്ള ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പ് എത്തിയത്. പാമ്പുപിടുത്തക്കാരനെത്തിയാണ് മൂര്‍ഖനെ പിടികൂടിയത്. നാവികരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍സുലേറ്റ് പ്രതിനിധികളും ഈ സമയം ജയിലില്‍ ഉണ്ടായിരുന്നു.

ജയിലില്‍ സൗകര്യം പോരെന്ന് പരാതിപ്പെട്ട് ആദ്യ ദിനം നാവികര്‍ മുറിയില്‍ കയറാതെ പ്രതിഷേധിച്ചിരുന്നു. ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ അതേമുറിയിലാണ് നാവികരെ പാര്‍പ്പിച്ചിരിക്കുന്നത്. നാവികരുടെ ആവശ്യം പരിഗണിച്ച് ജയിലിന് വെളിയിലിറങ്ങുമ്പോള്‍ പട്ടാള യൂണിഫോം ധരിയ്ക്കാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്.

English summary
The two Italian Marines, accused of shooting to death two Indian fishermen from aboard an Italian oil tanker, created tense scenes at the Central Prison in Thiruvananthapuram on Monday night by refusing to enter their cell after they were brought there as per the order of a Kollam court which remanded them in judicial custody till March 19.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X