കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൗഫ്: ഐഎന്‍എല്‍ പുലിവാല്‍പിടിക്കുന്നു

  • By Nisha Bose
Google Oneindia Malayalam News

Rauf
കോഴിക്കോട്: വിവാദ വ്യവസായി കെ.എ റൗഫിനെ പാര്‍ട്ടിയില്‍ എടുത്തതിനെ ചൊല്ലി ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായി. റൗഫിനെ പാര്‍ട്ടിയില്‍ എടുത്തത് ഏകപക്ഷീയമാണെന്നാണ് ഇവരുടെ ആരോപണം.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടി അണികളില്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ജില്ലാ കമ്മിറ്റികളോട് ആലോചിക്കാതെയാണ് റൗഫിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തെ കുറിച്ച് സംസ്ഥാന കമ്മിറ്റിയില്‍ കാര്യമായ ചര്‍ച്ച നടത്തിയിട്ടുമില്ല. കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത സംസ്ഥാനത്തെ മറ്റു ജില്ലകളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്.

റൗഫിന് പാര്‍ട്ടി അംഗത്വം നല്‍കിയ സാഹചര്യത്തില്‍ ഐഎന്‍എല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം അവസാനിപ്പിക്കാനും പകരം മെഹബൂബെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിക്കാനും വിമത വിഭാഗം തീരുമാനിച്ചതായും അറിയുന്നു.

അതേസമയം റൗഫിന്റെ പാര്‍ട്ടി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഗൂഡലക്ഷ്യങ്ങളുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. എതിര്‍ക്കുന്നവരില്‍ പലരും മുന്‍പേ മുസ്ലീം ലീഗിനോട് കൂറു പുലര്‍ത്തുന്നവരാണെന്നും ആരോപണമുണ്ട്.

English summary
A group of party workers raised protest against Rauf in INL.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X