ബോട്ടിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കോവില്‍ത്തോട്ടം കല്ലിശേ്ശരില്‍ വീട്ടില്‍ ക്‌ളീറ്റസ് (37), മരണമടഞ്ഞ ജസ്റ്റിന്റെ സഹോദരീഭര്‍ത്താവ് പള്ളിത്തോട്ടം ഡോണ്‍ബോസ്‌കോ നഗറില്‍ ബര്‍ണാഡ് ബേബിച്ചന്‍ (45) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹം ഇവരില്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ നീണ്ടകര പുത്തന്‍തുറ ആന്റണി ഭവനത്തില്‍ സേവ്യര്‍ (43), കോവില്‍ത്തോട്ടം മേക്കാട് കിണറ്റിന്‍കര വീട്ടില്‍ ജസ്റ്റിന്‍ (41) എന്നിവര്‍ മരണപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് കാണാതായ മൂന്നു പേരില്‍ കണ്ണനല്ലൂര്‍ ചിറയില്‍ സന്തോഷ് സ്റ്റീഫന്റെ (33) മൃതദേഹം ഞായറാഴ്ച നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications