എസി ഓണ്‍ ചെയ്തില്ല; ട്രെയിനില്‍ ബഹളം
തിരുവനന്തപുരം: എസി ഓണ്‍ചെയ്യാത്തതിനെ തുടര്‍ന്ന് കേരള എക്‌സ്പ്രസിലെ എസി കംപാര്‍ട്ട്‌മെന്റില്‍ യാത്രക്കാര്‍ ബഹളം വച്ചു. പ്രതിഷേധത്തെത്തുടര്‍ന്നു 40 മിനിട്ട് വൈകിയാണു കംപാര്‍ട്ട്‌മെന്റിലെ എ.സി ഓണാക്കാന്‍ തയാറായെതെന്നു യാത്രക്കാര്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലാണു സംഭവം. തിരുവനന്തപുരത്തു നിന്നു ദില്ലിയ്ക്ക് പോകുന്ന കേരള എക്‌സ്പ്രസ് 10.30ന് പ്ലാറ്റ് ഫോമില്‍ പിടിച്ചിടുകയും യാത്രക്കാര്‍ തീവണ്ടിയില്‍ കയറി ഇരിക്കുകയുമായിരുന്നു.
എന്നാല്‍ എസി ഓണാക്കാന്‍ റെയില്‍വേ അധികൃതര്‍ വിസമ്മതിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതിനേ തുടര്‍ന്ന് 11.10 ഓടെ അധികൃതര്‍ എസി ഓണാക്കുകയായിരുന്നു. ഇത് പതിവ് സംഭവമാണെന്നും ഇതെ പറ്റി റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്കു പരാതി നല്‍കുമെന്നും യാത്രക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications