ഹോളി നിറങ്ങളില്‍ വിഷം; ബാലന്‍ മരിച്ചു
മുംബൈ: ഹോളി ആഘോഷങ്ങള്‍ക്കിടെ 'വര്‍ണവിഷബാധ'യേറ്റ് ബാലന്‍ മരിച്ചു. വിഷബാധയേറ്റ ഇരുനൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പതോളം പേരുടെ നില ഗുരുതരമായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വികാസ് വാത്മീകിയെന്ന പതിമൂന്നുകാരനാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടയുടനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
ധാരാവി മേഖലയിലെ ശാസ്ത്രി നഗറില്‍ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.ഹോളി ആഘോഷത്തിന്റെ ഭാഗമായി നിറം വാരി പൂശുന്നതിനിടെയാണ് അലര്‍ജി ബാധ ഉണ്ടായത്. നീലനിറത്തിലുള്ള പൊടിയിലായിരുന്നു വിഷാംശമുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തലചുറ്റലും ഛര്‍ദിയും ഉണ്ടായവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ഉത്തരവിട്ടുണ്ട്.












Click it and Unblock the Notifications