മാതൃഭാഷയില്‍ സംസാരിച്ച വിദ്യാര്‍ഥിനിയ്ക്ക് അടി
വിശാഖപട്ടണം: മാതൃഭാഷയായ തെലുങ്കില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ക്രൂര മര്‍ദ്ദനം. മുരളിനഗറിലെ എംഎസ്എം പബ്ലിക് സ്‌കൂളിലാണ് സംഭവം.
ചൊവ്വാഴ്ച പെണ്‍കുട്ടി തെലുങ്കില്‍ സംസാരിച്ച വിവരമറിഞ്ഞ പ്രധാനാധ്യാപകന്‍ കുട്ടിയെ തന്റെ മുറിയിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടതുകൈ അധ്യാപകന്‍ അടിച്ചു പൊട്ടിച്ചു.
ഇക്കാര്യം വീട്ടിലറിയിച്ചാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്നും അധ്യാപകന്‍ ഭീഷണി മുഴക്കി. പേടിച്ചു പോയ പെണ്‍കുട്ടി മര്‍ദ്ദനമേറ്റ കാര്യം രഹസ്യമാക്കി വച്ചു. വ്യാഴാഴ്ച മാത്രമാണ് പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളുടെ സംഘടന സ്‌കൂളിന് പുറത്ത് പ്രതിഷേധ സമരം നടത്തി. വിദ്യാര്‍ഥിനിയെ കിങ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications