ബൈക്കപകടം നടന്‍ ജോണ്‍എബ്രഹാമിന് ജയില്‍ശിക്ഷ

2006ല്‍ മുംബൈയിലെ ഖാര്‍ ദാണ്ഡെയില്‍ വച്ചുണ്ടായ അപകടത്തില്‍ രണ്ട് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ജോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡില്‍ തെന്നിയാണ് അപകടമുണ്ടായത്. ജോണ്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2010 ഒക്ടോബറില്‍ ബാന്ദ്ര മെട്രോപൊളിറ്റന്‍ കോടതി ജോണിന് 15 ദിവസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നടന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി പറഞ്ഞിരിയ്ക്കുന്നത്.












Click it and Unblock the Notifications