കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജ് രാജിവച്ചു

  • By Ajith Babu
Google Oneindia Malayalam News

R Shelvaraj
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സിപിഎം എംഎല്‍എ ആര്‍ ശെല്‍വരാജ് രാജിവച്ചു. പാര്‍ട്ടിയുടെ വിഭാഗീയതയില്‍ മനംനൊന്താണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും രാജിവെച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശെല്‍വരാജിന്റെ സിറ്റിംഗ് സീറ്റായിരുന്ന പാറശാലയില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ശെല്‍വരാജിനെതിരെ രൂക്ഷ വിമര്‍ശനമുയരുകയും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി തന്നെയും തന്റെ കുടുംബത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ശെല്‍വരാജ് ആരോപണമുയര്‍ത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ശെല്‍വരാജ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സിറ്റിംഗ് എംഎല്‍എ രാജിവെച്ചത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്.

English summary
CPM Neyyattinkara MLA R Shelvaraj Resigned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X