ഭാര്യയെ കൊന്നെന്നു കരുതി ഭര്‍ത്താവ് കീഴടങ്ങി
കല്ലറ: മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച തിരുവനന്തപുരത്തെ കല്ലറയിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് ഇയാളും ഭാര്യയുമായി വഴക്കുണ്ടായി.
വാക്ക്തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ കത്തിയുപയോഗിച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷം ഇയാള്‍ ജോലിയ്ക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ മകന്‍ അമ്മയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്നാല്‍ ജോലി സ്ഥലത്തു വച്ച് തന്റെ ഭാര്യ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത കേട്ട ഉടനെ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതായി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കാര്യം ബോധ്യപ്പെട്ട പൊലീസ് ഇയാളെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇനി മേലില്‍ ഭാര്യയെ ഉപദ്രവിക്കില്ലെന്ന് വാക്ക് നല്‍കിയാണ് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പോയതെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications