പിറവം: ശെല്‍വരാജിനെ യുഡിഎഫ് ആയുധമാക്കും?
പിറവം: നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എ ആയ ആര്‍ ശെല്‍വരാജിന്റെ രാജി പിറവം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയാവും.
പിറവത്ത് ഇരുമുന്നണികളും ശക്തമായ പ്രചാരണപരിപാടികളുമായി മുന്നേറിക്കൊണ്ടിരിയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സിപിഎം എംഎല്‍എ രാജി സമര്‍പ്പിച്ചത്. ശെല്‍വരാജ് രാജി സമര്‍പ്പിച്ചതിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്നാണ് സൂചന.
സിപിഎം എംഎല്‍എ രാജി വച്ചതിലൂടെ പിറവത്ത് ജയിച്ചാലും തോറ്റാലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ തത്കാലം മാറ്റമുണ്ടാകില്ല എന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് ആശ്വസിയ്ക്കാം. എങ്കിലും ശെല്‍വരാജിന്റെ രാജിയിലൂന്നിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാവും ഇനി പിറവത്ത് യുഡിഎഫ് നടത്തുക.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശെല്‍വരാജിന്റെ രാജി യുഡിഎഫിന് ലഭിച്ച ശക്തമായ ഒരായുധം തന്നെയാണെന്ന് കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications