Get Updates
Get notified of breaking news, exclusive insights, and must-see stories!

മണല്‍ ലോബി പൊലീസ് ജീപ്പ് തകര്‍ത്തു

കോഴിക്കോട്: പൊലീസിനു നേരെ മണല്‍ ലോബിയുടെ ആക്രമണം. പൊലീസിനെ വെട്ടിച്ചുകടന്ന ടിപ്പര്‍ ലോറിയിടിച്ച് പൊലീസ് ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു.

കോഴിക്കോട് മുക്കത്തിനടുത്താണ് മണല്‍ ലോബിയുടെ ഈ വിളയാട്ടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പൊലീസുകാരെ മുകത്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എഎസ്‌ഐ കോരു, ഡ്രൈവര്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയെ കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജീപ്പില്‍ പിന്തുടരുകയായിരുന്നു.

മണല്‍ റോഡില്‍ തള്ളി രക്ഷപ്പെടാനൊരുങ്ങിയ മണല്‍ ലോബി സംഘം പൊലീസ് പിടികൂടും എന്നുറപ്പായപ്പോള്‍ എതിരെ വന്ന പിക്ക് അപ് വാനുമായി ജീപ്പിനെ കൂട്ടിയിടിപ്പിക്കുകയായിരുന്നു.

ടിപ്പര്‍ ലോറിയിലെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+