ശെല്‍വരാജിനെ യുഡിഎഫ് വിലക്കെടുത്തു: വിഎസ്

ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതമായിരന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ഒരു യുഡിഎഫ് നേതാവിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.
ശെല്‍വരാജിന്റെ രാജിയുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസിന് ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. സിപിഎമ്മിനുള്ളിലെ അനൈക്യവും പരസ്പര പഴിചാരലും അവര്‍ പ്രതിപക്ഷത്തെത്തിയിട്ടും മാറിയില്ലെന്നതിന് തെളിവാണ് എം.എല്‍.എയുടെ രാജി തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ശെല്‍വരാജിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് അദ്ദേഹമാണ് ആദ്യം അഭിപ്രായം പ്രകടിപ്പിക്കേണ്ടത്. യു.ഡി.എഫിലേക്ക് വരാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചാല്‍ അക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.












Click it and Unblock the Notifications