കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിലാനിക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം

  • By Shabnam Aarif
Google Oneindia Malayalam News

Gilani
ഇസ്ലാംമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് പാക് സുപ്രീം കോടതിയുടെ അന്ത്യശാസനം. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ കള്ളപ്പണകേസ് പുനരന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റ് അധികൃതര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് അന്ത്യശാസനം.

നിയമവിദഗ്ധരുടെ ഉപദേശത്തിനു പോലും കാത്തു നില്‍ക്കാതെ മാര്‍ച്ച് 21നു മുന്‍പായി കത്തെഴുതാനാണ് കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് നസ്‌റുല്‍ മുല്‍ക്കിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ചാണ് ഗിലാനിക്ക് അന്ത്യശാസനം നല്‍കിയത്.

അഴിമതി കേസുകലില്‍ നിന്നും പ്രസിഡന്റ് സര്‍ദാരിയെയും മറ്റ് എണ്ണായിരത്തിലേറെ പേരെയും വിമുക്തരാക്കിയ മുന്‍ സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു.

പ്രസിഡന്റിന് പ്രത്യേക നിയമ പരിരക്ഷ ഉണ്ടെന്നും അതിനാല്‍ പ്രസിഡന്റിനെതിരെ കേസെടുക്കാനാവില്ലെന്നുമുള്ള ഗിലാനിയുടെ വാദം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

ഈ അന്ത്യശാസനം പാക് സര്‍ക്കാറും കോടതിയും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നുവേണം കരുതാന്‍. ഈ അന്ത്യശാസനം ഗിലാനി മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

English summary
The Supreme Court on Thursday asked Prime Minister Syed Yusuf Raza Gilani to write to the Swiss authorities asking them to reopen money laundering cases against President Asif Ali Zardari. The Premier has been asked to submit a compliance report by March 21.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X