കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദനെ ഒറ്റിക്കൊടുത്തത് ഭാര്യ; ജഡം യുഎസില്‍?

  • By Ajith Babu
Google Oneindia Malayalam News

Bin Laden
ഇസ്ലാമാബാദ്: അല്‍ ഖ്വായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ മൂന്നു ഭാര്യമാരിലൊരാള്‍ യുഎസ് ഇന്റലിജന്‍സിന് ഒറ്റിക്കൊടുക്കുകയായിരുന്നെന്ന് വെളിപ്പെടുത്തല്‍. ലാദന്റെ മൃതദേഹം യുഎസ് സേന പറഞ്ഞ പോലെ കടലില്‍ സംസ്‌കരിച്ചില്ലെന്നും യുഎസിലേക്കു കൊണ്ടുപോയെന്നും പാക്കിസ്ഥാന്‍ സൈന്യത്തില്‍നിന്നു വിരമിച്ച ബ്രിഗേഡിയര്‍ ഷൗക്കത്ത് കദിര്‍ പറയുന്നു.

യുഎസ് സേന പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ലാദനെ കൊലപ്പെടുത്തിയതു സംബന്ധിച്ച വിവാദങ്ങള്‍ ഇനിയും അവസാനിയ്ക്കാതെ തുടരുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിയ്ക്കുന്നത്.

വിക്കിലീക്‌സ് ചോര്‍ത്തിയ 'സ്ട്രാറ്റ്‌ഫോര്‍ ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ ഇ-മെയിലിലാണ് സംസ്‌കാരത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുള്ളത്. ലാദന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഏറ്റവും ഇളയ ഭാര്യ അമലും മുതിര്‍ന്ന ഭാര്യ സാബറും തമ്മില്‍ കടുത്ത പോരുണ്ടായിരുന്നുവെന്നും ഇതാണ് ഒറ്റിക്കൊടുക്കലില്‍ അവസാനിച്ചതെന്നും പറയപ്പെടുന്നു.

ഇതിനിടെ ബിന്‍ ലാദന്റെ ഭാര്യമാര്‍ക്കെതിരേ കേസെടുക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. അനധികൃതമായി പാക്കിസ്ഥാനില്‍ താമസിച്ചതിനും വ്യാജ രേഖ ചമച്ചതിനുമാണു ബിന്‍ലാദന്റെ മൂന്നു ഭാര്യമാര്‍ക്കെതിരേ കേസെടുക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ സൗദി സ്വദേശിനികളും ഒരാള്‍ യെമന്‍ സ്വദേശിനിയുമാണ്.

പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

English summary
Osama bin Laden spent his last weeks in a house divided, amid wives riven by suspicions.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X