കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Italy: Rightist youth group brings protest to Indian restaurants
റോം: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ ഭടന്മാരെ ജയിലിലടച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രതിഷേധം. ഇറ്റലിയിലെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകള്‍ക്ക് നേരെയാണ് പ്രതിഷേധമുയര്‍ന്നിരിയ്ക്കുന്നത്.

ഇന്ത്യന്‍ റെസ്‌റ്റോറന്റുകള്‍ അടപ്പിയ്ക്കുമെന്ന് വലതു തീവ്ര യുവജന സംഘടനയായ 'ഗിയോവന്തു ഇറ്റാലിയ ഭീഷണി മുഴക്കിയിട്ടുമുണ്ട്. രാജ്യത്തെ പ്രമുഖ പാര്‍ട്ടിയായ ലാ ഡെസ്ട്രായുടെ പോഷക യുവജനസംഘടനയുടെ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയ്ക്ക് മുന്നില്‍ പ്രകടനവുംം സംഘടിപ്പിച്ചു.

ഇറ്റലിയിലെ പ്രമുഖ പത്രങ്ങളെല്ലാം ഭടന്മാരെ ജയിലിലാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ രംഗത്തുണ്ട്. മാസിമിലിയാനോയുടെയും ജിറോണിനെയും മോചിപ്പിയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ റസ്‌റ്റോറന്റുകളെ ആക്രമിക്കുമെന്ന് ഗിയോവന്തു ഇറ്റാലിയയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റോമിലെ ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ക്കു ചുറ്റും റിബണ്‍ കെട്ടി ഈ സംഘടന പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

'ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ഭടന്മാരെ മോചിപ്പിക്കുക" എന്ന മുദ്രാവാക്യം എഴുതിയ പ്‌ളക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.

English summary
A group of Italian right-wing activists pledged to target Indian restaurants in Rome to protest the arrest of Italian soldiers for the alleged shooting deaths of two fisherman last month.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X