ഗദ്ദാഫിയുടെ ഭാര്യയുടെ അക്കൗണ്ട് യുഎഇ മരവിപ്പിച്ചു

യുഎഇയുടെ സെന്‍ട്രല്‍ ബാങ്ക് ആണ് കമേഴ്ഷ്യല്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും, മണി എക്‌സ്‌ച്ചേഞ്ചുകള്‍ക്കും വ്യാഴാഴ്ചഅക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.
ലിബിയയിലെ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച 15 പേര്‍ക്കെതിരെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറപ്പെടുവിപ്പിച്ച 2011ലെ റെസൊലൂഷന്‍ നമ്പര്‍ 1970 പ്രകാരമാണ് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതില്‍ ഗദ്ദാഫിയുടെ സര്‍ക്കാരിലെ നേതാക്കന്‍മാരും കുടുംബാംഗങ്ങളും ഉള്‍പ്പെടും. ഗദ്ദാഫിയുടെ ഭാര്യയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications