• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗദ്ദാഫിയുടെ ഭാര്യയുടെ അക്കൗണ്ട് യുഎഇ മരവിപ്പിച്ചു

  • By Shabnam Aarif

അബുദാബി: ലിബിയയുടെ ഏകാധിപതിയായ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭാര്യ, സഫിയ അല്‍ ഫര്‍ക്കാഷ് അല്‍ ബറാസിയുടെ പേരിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇയിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം.

യുഎഇയുടെ സെന്‍ട്രല്‍ ബാങ്ക് ആണ് കമേഴ്ഷ്യല്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും, മണി എക്‌സ്‌ച്ചേഞ്ചുകള്‍ക്കും വ്യാഴാഴ്ചഅക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.

ലിബിയയിലെ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച 15 പേര്‍ക്കെതിരെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറപ്പെടുവിപ്പിച്ച 2011ലെ റെസൊലൂഷന്‍ നമ്പര്‍ 1970 പ്രകാരമാണ് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതില്‍ ഗദ്ദാഫിയുടെ സര്‍ക്കാരിലെ നേതാക്കന്‍മാരും കുടുംബാംഗങ്ങളും ഉള്‍പ്പെടും. ഗദ്ദാഫിയുടെ ഭാര്യയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.

English summary
Banks and financial institutions in the UAE have been asked to immediately freeze the accounts of slain Libyan dictator Muammar Gaddafi’s wife Safia Farkash Al Barassi and his regime’s key official. The UAE’s central bank ordered all commercial banks, financial institutions and money exchanges to stop any financial remittances by them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more