കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ

  • By Shabnam Aarif
Google Oneindia Malayalam News

Akhilesh Yadav
ദില്ലി: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മകന്‍ അഖിലേഷ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും. ശനിയാഴ്ച നടന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

യോഗത്തില്‍ അസം ഖാന്‍ ആണ് 38കാരനായ അഖിലേഷ് യാദവിന്റെ പേര് നിര്‍ദ്ദേശിച്ചത്. മുലായം സിങ് യാദവ് മകനെ പുതിയ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി നേരത്തെ സൂചന ലഭിച്ചിരുന്നു.

എന്നാല്‍ മുലായം സിങ് മുഖ്യമന്ത്രിയാവും എന്നാണ് അഖിലേഷ് തുടക്കം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അതേസമയം ഇത്തവണ അഖിലേഷിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് പാര്‍ട്ടിയുടെ വലിയൊരു ഭാഗം എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടിരുന്നത്.

English summary
Next Uttar Pradesh Chief Minister got declared. Samajwadi Party leader Mulayam Singh Yadav'd som Akhilesh Yadav will be the new CM of UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X